‘മാതൃത്വത്തിന്റെ മഹത്തായ ഉദാഹരണം’; കോവാല കുഞ്ഞുങ്ങളെ പാലൂട്ടുന്ന അമ്മക്കുറുക്കൻ; വൈറൽ വീഡിയോ

കാട്ടുതീ നശിപ്പിച്ച ഓസ്‌ട്രേലിയയിൽ നിന്ന് നന്മ നിറഞ്ഞൊരു വീഡിയോ. ക്ഷമയോടെ കോവാല കുഞ്ഞുങ്ങളെ പാലൂട്ടുന്ന അമ്മക്കുറുക്കന്റെ വീഡിയോയാണ് വൈറലാകുന്നത്.
Read Also: നാട്ടിലിറങ്ങിയ കാട്ടാനയുടെ വാലിൽ പിടിച്ചു വലിച്ച് ഗ്രാമവാസിയുടെ ക്രൂരത; വൈറൽ വീഡിയോ
മൂന്ന് കോവാല കുഞ്ഞുങ്ങളെ പാലൂട്ടുന്ന അമ്മ കുറുക്കന്റെ വീഡിയോ ട്വിറ്ററിലൂടെയാണ് ആദ്യമായി പുറത്ത് വന്നത്. മാതൃത്വത്തിന്റെ മഹത്തായ ഉദാഹരണമെന്ന് ഇതിനെ പലരും വിശേഷിപ്പിക്കുന്നു. അമ്മക്കുറുക്കന്റെ സ്‌നേഹം നിറഞ്ഞ ഈ പ്രവൃത്തി മനുഷ്യരെ പോലും അത്ഭുതപ്പെടുത്തുകയാണ്.
കാട്ടുതീയ്ക്ക് ശേഷം പൊടിക്കാറ്റും കനത്ത മഴയും ആലിപ്പഴ വർഷവും രാജ്യത്തുണ്ടായി. ജൈവവൈവിധ്യമേറിയ ഓസ്‌ട്രേലിയയിലെ ഒരു വലിയ ശതമാനത്തോളം ജീവികളെ പ്രകൃതി ക്ഷോഭങ്ങൾ അതിഭയാനകമായ രീതിയിൽ ബാധിച്ചു. കൂടുതൽ ബാധിച്ചത് കോവാലകളെ ആയിരുന്നു.
A Fox allows itself to feed Koala Babies in Australia. In #AustraliaBushfires babies have lost their mothers & many mother animals have lost their little ones. This is fine example of Humanity ??@ShefVaidya @rvaidya2000 @ranganaathan @MercyForAnimals @AgentSaffron @upma23 pic.twitter.com/A15xJO8F3f
— Adarsh Hegde (@adarshhgd) January 25, 2020
australia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here