Advertisement

പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കൽ പങ്കജാക്ഷിക്ക് പത്മശ്രീ

January 25, 2020
Google News 2 minutes Read

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കൽ പങ്കജാക്ഷിക്ക് പത്മശ്രീ അവാർഡ് ലഭിച്ചു.

അന്യംനിന്നു പോയി കൊണ്ടിരിക്കുന്ന തനത് പാരമ്പര്യ കലാരൂപമാണ് നോക്കുവിദ്യ പാവകളി. പങ്കജാക്ഷിയമ്മയെ കൂടാതെ പേരമകൾ രഞ്ജിനിയും ഈ കലാരൂപത്തിൽ വിദഗ്ധയാണ്. നോക്കുവിദ്യ പാവകളിയുടെ പ്രചാരണത്തിന് നൽകിയ നിർണായക സംഭാവനകൾ പരിഗണിച്ചാണ് പത്മശ്രീ നൽകി ആദരിക്കുന്നത്.

21 പേർക്കാണ് ഇക്കുറി പത്മശ്രീ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ജഗദീഷ് ജൽ അഹൂജ, മുഹമ്മദ് ഷരീഫ്, തുളസി ഗൗഡ, മുന്ന മാസ്റ്റർ തുടങ്ങിയവരാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ച മറ്റു ചിലർ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here