മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് ടി പി സെന്‍കുമാറിനെതിരെ പെലീസ് കേസെടുത്തു

തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരെ പെലീസ് കേസെടുത്തു. സെന്‍കുമാറും സുഭാഷ് വാസുവുമുള്പ്പടെ എട്ട് പേര്‍ക്കെതിരെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിലാണ് കേസ്.
വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ ആരോപണം ഉന്നയിച്ച്ക്കൊണ്ട് തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് മാധ്യമപ്രവര്‍ത്തകനെ സെന്‍കുമാര്‍ ഭീഷണിപ്പെടുത്തിയത്.
ഡിജിപി ആയിരുന്നപ്പോള്‍ വെള്ളാപ്പള്ളിക്കെതിരെയുള്ള ആരോപണങ്ങള്‍ എന്ത്ക്കൊണ്ട് അന്വേഷിച്ചില്ലെന്ന് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് സെന്‍കുമാര്‍ തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
സെന്‍കുമാറിനോടൊപ്പം വന്ന ആളുകള്‍ മാധ്യമ പ്രവര്‍ത്തകനെ പിടിച്ച് തള്ളുകയും പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്തു. മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ ഇടപ്പെട്ടതോടെ സെന്‍കുമാറിനൊപ്പമെത്തിയവര്‍ പിന്മാറുകയായിരുന്നു.
Story Highlights-TP Senkumar, threatening a journalist
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here