Advertisement

കേരളത്തിനും പഞ്ചാബിനും പിന്നാലെ രാജസ്ഥാനും; പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി

January 25, 2020
0 minutes Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി രാജസ്ഥാനും. കേരളത്തിനും പഞ്ചാബിനും പിന്നാലെയാണ് രാജസ്ഥാൻ സർക്കാരിന്റെ നടപടി. ഇതിൽ പ്രതിഷേധിച്ച് ബിജെപിയുടെ നിയമസഭാംഗങ്ങൾ മുദ്രാവാക്യം വിളികളുമായി നിയമസഭയ്ക്ക് പുറത്തേക്ക് കടന്നു.

സിഎഎയ്‌ക്കെതിരെ പ്രമേയം പാസാക്കുമെന്ന് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാർ ജനാധിപത്യത്തെ തകർക്കുകയാണന്നും പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്നവരുടെ സ്വരം കേൾക്കാൻ തയാറാകണമെന്നും സച്ചിൻ ആവശ്യപ്പെട്ടിരുന്നു.

കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിസംബർ 31 ന് കേരള നിയമസഭ പ്രത്യേക സമ്മേളനം ചേർന്ന് പ്രമേയം പാസാക്കിയിരുന്നു. ഈ വിഷയത്തിൽ ജനുവരി 14 ന് കേരളം സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ജനുവരി 17ന് പഞ്ചാബ് നിയമസഭയും പ്രമേയം പാസാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top