Advertisement

തിരുവനന്തപുരം ലോ കോളജിലെ കെഎസ്‌യു പ്രവർത്തകന് എസ്എഫ്‌ഐക്കാരുടെ മർദനം

January 25, 2020
Google News 1 minute Read

തിരുവനന്തപുരം ലോ കോളജിലെ കെഎസ്‌യു യൂണിറ്റ് ഭാരവാഹിയെ എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചതായി പരാതി. യാമിൻ മുഹമ്മദ് എന്ന രണ്ടാം വർഷ വിദ്യാർത്ഥിയാണ് അക്രമത്തിന് ഇരയായത്.

Read Also: വർഗീയ പരാമർശം; ബിജെപി സ്ഥാനാർത്ഥി കപിൽ മിശ്രയ്‌ക്കെതിരെ പൊലീസ് കേസ്

ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. മുറിഞ്ഞപാലത്തെ വീടിന് സമീപം നിൽക്കുകയായിരുന്ന യാമിനെ രണ്ട് ബൈക്കിലായെത്തിയ നാല് എസ്എഫ്‌ഐ പ്രവർത്തകർ ചേർന്ന് ആക്രമിക്കുകയായിരുന്നു.

തലയ്ക്കും കാലിനും പരുക്കേറ്റ വിദ്യാർത്ഥിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്‌യു പ്രവർത്തകരുടെ പരാതിയിൽ മൂന്ന് എസ്എഫ്‌ഐ പ്രവർത്തകരെ മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു.

 

trivandrum law college, sfi, ksu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here