Advertisement

വർഗീയ പരാമർശം; ബിജെപി സ്ഥാനാർത്ഥി കപിൽ മിശ്രയ്‌ക്കെതിരെ പൊലീസ് കേസ്

January 25, 2020
Google News 1 minute Read

വർഗീയ പരാമർശം നടത്തിയതിന്റെ പേരിൽ ഡൽഹി നിയമസഭാ തെരെഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥി കപിൽ മിശ്രയ്‌കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തെ തുടർന്നാണ് നടപടി.

മോഡൽ ടൗൺ നിയോജക മണ്ഡലം സ്ഥാനാർത്ഥിയാണ് കപിൽ മിശ്ര. പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായി പ്രതിഷേധങ്ങൾ നടക്കുന്ന ഷഹീൻബാഗ് പാകിസ്താനിലേക്കുള്ള പ്രവേശന കവാടമാണെന്ന് കഴിഞ്ഞ ദിവസം മിശ്ര ട്വിറ്ററിൽ കുറിച്ചിരുന്നു. കൂടാതെ ഡൽഹി തെരഞ്ഞെടുപ്പിനെ ഇന്ത്യാ- പാകിസ്താൻ പോരാട്ടത്തോട് താരതമ്യം ചെയ്ത ട്വീറ്റും വിവാദമായതിനെ തുടർന്നാണ് നടപടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here