Advertisement

യുഎപിഎ കേസ്; അലനും താഹയ്‌മെതിരെ പാർട്ടി ഉചിതമായ നടപടിയെടുക്കുമെന്ന് സിപിഐഎം നേതാവ് പി ജയരാജൻ

January 25, 2020
0 minutes Read

കോഴിക്കോട് യുഎപിഎ ചുമത്തിയ അലനും താഹയ്‌മെതിരെ പാർട്ടി ഉചിതമായ നടപടിയെടുക്കുമെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. മാവോയിസ്റ്റുകൾക്കുള്ള പശ്ചാത്തല സൗകര്യമൊരുക്കുകയാണ് ഇസ്ലാമിസ്റ്റുകളെന്നും ജയരാജൻ ആരോപിച്ചു.

കോഴിക്കോട് പന്തീരങ്കാവ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലനും താഹയും മാവോയിസ്റ്റുകൾ തന്നെയെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് പി ജയരാജൻ. ഇക്കാര്യത്തിൽ സിപിഐഎമ്മിൽ അഭിപ്രായ വ്യത്യാസമില്ല. ഇരുവരും പാർട്ടി അംഗങ്ങളാണെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞത് ശരിയാണെന്നും ഇവർക്കെതിരെ പാർട്ടി ഉചിതമായ നടപടിയെടുക്കുമെന്നും പി ജയരാജൻ.

ഡിസംബർ 17ന് കേരളത്തിൽ നടന്ന ഹർത്താൽ ആഹ്വാനം ചെയ്തത് ഇസ്ലാമിസ്റ്റുകളും മാവോയിസ്റ്റുകളും ചേർന്നാണ്. ഭീകരപ്രവർത്തനം നടത്തുന്ന മാവോയിസ്റ്റുകൾക്ക് പശ്ചാത്തല സൗകര്യം ഒരുക്കുകയാണ് ഇസ്ലാമിസ്റ്റുകളെന്നും ജയരാജൻ. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിൽ ഇസ്ലാമിസ്റ്റുകൾക്ക് പങ്കുണ്ട് എന്ന് അംഗീകരിക്കുന്ന രാഷ്ട്രീയമാണ് ഇന്ത്യൻ മാവോയിസ്റ്റുകൾക്കെന്നും പി ജയരാജൻ ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top