Advertisement

71-ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ ഡൽഹിയിൽ പുരോഗമിക്കുന്നു

January 26, 2020
Google News 1 minute Read

രാജ്യം 71-ാമത് റിപ്പബ്ലിക് ദിനാഘോഷ നിറവിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അർപ്പിച്ചു. ഇതോടെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായി. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, കര- നാവിക- വ്യോമ സേനാ മേധാവികളും പ്രധാനമന്ത്രിയെ അനുഗമിച്ചു. പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി റിപ്പബ്ലിക് ദിനത്തിൽ അമർ ജവാൻ ജ്യോതിക്ക് പകരം ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി സൈനികർക്ക് ആദരം അർപ്പിക്കുന്നത്.

രാജ്പഥിൽ നടക്കുന്ന വിപുലമായ ചടങ്ങിൽ വിവിധ സേനകളുടെ അഭിവാദ്യം രാഷ്ട്രപതി സ്വീകരിക്കുകയാണ്. കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ബ്രസീൽ പ്രസിഡന്റ് ജൈർ ബോൾസെനാരോയാണ് റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി. കേരളം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളുടെ ടാബ്ലോകൾ ഒഴികെ 22 ടാബ്ലോകൾ റിപ്പബ്ലിക് ദിന പരിപാടിയിൽ അണിനിരക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here