കശ്മീരിൽ വിച്ഛേദിച്ച സെൽഫോൺ സർവീസുകൾ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ശേഷം പുനഃസ്ഥാപിക്കും

കശ്മീർ താഴ്‌വരയിൽ ഇന്നലെ രാത്രിയോടെ വിച്ഛേദിച്ച സെൽഫോൺ സർവീസുകൾ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ശേഷം പുനഃസ്ഥാപിക്കും. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മുൻ കരുതൽ നടപടിയെന്നോണമാണ് കശ്മീരിൽ ഫോൺ സർവീസുകൾ വിച്ഛേദിച്ചത്.
ആറ് മാസങ്ങൾക്ക് ശേഷം ശനിയാഴ്ചയാണ് കശ്മീരിൽ മൊബൈൽ ഇന്റർനെറ്റ് സൗകര്യം പുനഃസ്ഥാപിക്കുന്നത്. പ്രിപെയ്ഡ്, പോസ്റ്റ് പെയ്ഡ് ടുജി സേവനങ്ങളായിരുന്നു പുനഃസ്ഥാപിച്ചത്. എന്നാൽ മണിക്കൂറുകൾക്കകം സർവീസുകൾ നിർത്തിവയ്ക്കുകയായിരുന്നു.
ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീരിൽ ഫോൺ, ഇന്റെർനെറ്റ് സൗകര്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here