Advertisement

യുഡിഎഫിന് വോട്ട് ചെയ്തവരും മനുഷ്യ മഹാശൃംഖലയില്‍; വിമര്‍ശനവുമായി കെ മുരളീധരന്‍

January 26, 2020
0 minutes Read

യുഡിഎഫിന് വോട്ട് ചെയ്തവരും ഇടതു മുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തുവെന്ന് കെ മുരളീധരന്‍ എംപി. ഭയത്തിലായ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷകരാകാന്‍ യുഡിഎഫിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് കോണ്‍ഗ്രസ് വേദിയിലായിരുന്നു മുരളീധരന്റെ വിമര്‍ശനം.

നേരത്തെ കെപിസിസി ഭാരവാഹി പട്ടികയ്ക്കെതിരെ പരസ്യ പ്രതികരണം നടത്തിയ കെ മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഭാരവാഹി പട്ടികയെക്കുറിച്ച് പറയേണ്ടത് പാര്‍ട്ടിക്കകത്താണെന്നും അച്ചടക്ക ലംഘനം അനുവദിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

പാര്‍ട്ടി വിട്ട് മറ്റു സംഘടനയില്‍ പോയവരെ തെറ്റ് തിരുത്തിയപ്പോള്‍ തിരിച്ചെടുത്ത സമീപനമാണ് കോണ്‍ഗ്രസിന്റേത്. എന്നാല്‍ ഇത്തരം അച്ചടക്ക ലംഘനം അനുവദിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കെ മുരളീധരനോട് വിശദീകരണം ആവശ്യപ്പെടുമോ എന്നു ചോദിച്ചപ്പോള്‍ അത് കെപിസിസിയുടെ പുതിയ ഭാരവാഹികളുടെ ആദ്യ യോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് മുല്ലപ്പള്ളി പ്രതികരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top