അയോധ്യ സന്ദര്‍ശനത്തിനൊരുങ്ങി ഉദ്ധവ് താക്കറെ; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് തലവേദന

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി ശിവസേനയുടെ നീക്കം. പൗരത്വ ഭേദഗതി നിയമത്തിലെ നിലപാട് മാറ്റത്തിനൊപ്പം ശിവസേന അയോധ്യ സന്ദര്‍ശിക്കാനൊരുങ്ങുന്നതാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുന്നത്. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ ലേഖനത്തിലാണ് പൗരത്വ നിയമ ഭേദഗതിയില്‍ നിലപാട് വ്യക്തമാക്കിയത്.

പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള മുസ്ലീംകളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കണമെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മാര്‍ച്ച് ഏഴിന് ഉദ്ധവ് താക്കറെ അയോധ്യ സന്ദര്‍ശിക്കുമെന്ന് മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കിയത്. ഭരണത്തിലേറി 100 ദിവസം പിന്നിടുന്നതിന്റെ അനുഗ്രഹം തേടാനാണ് ഉദ്ധവ് താക്കറെ അയോധ്യ സന്ദര്‍ശിക്കുന്നതെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. കോണ്‍ഗ്രസ് മുന്നോട്ടുവെച്ച മതേതര കാഴ്ചപ്പാടിന് വിരുദ്ധമാണ് ശിവസേന ഇപ്പോള്‍ സ്വീകരിച്ച നിലപാട്. അതേസമയം, സഞ്ജയ് റാവത്തിന്റെ പ്രസ്താവനയോട് ഉദ്ധവ് താക്കറെ ഇതുവരെ പ്രതികരിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ശിവസേനയുടെ വിഭാഗം ബിജെപിയുമായി കൈകോര്‍ക്കുന്നു എന്നതിന്റെ സൂചനയാണ് പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.

Story Highlights-  uddhav thackeray, visits, ayodhya

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top