Advertisement

വർഷങ്ങൾക്ക് ശേഷം ഒന്നിച്ച് സുരേഷ് ഗോപിയും ശോഭനയും; വരനെ ആവശ്യമുണ്ട് ടീസർ പുറത്ത്

January 26, 2020
1 minute Read

ശോഭന, സുരേഷ് ഗോപി, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർ ഒന്നിക്കുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്.

അനൂപ് സത്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് വേഫേറർ ഫിലിംസും എംഎസ്റ്റാർ എന്റർടെയിൻമെന്റ്‌സും ചേർന്നാണ്. അൽഫോൺസ് ജോസഫാണ് സംഗീതം. ടോബി ജോണാണ് എഡിറ്റ്.

ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശോഭന സിനിമാരംഗത്തേക്ക് എത്തുന്നത്. സന്തോഷ് ശിവൻ, ജി.വേണുഗോപാൽ എന്നിവരുടെ മക്കളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Story Highlights- Suresh Gopi, shobhana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top