ദുബായ് വിമാനത്താവളത്തില്‍ 90 അത്യാധുനിക എമിഗ്രേഷന്‍ കൗണ്ടറുകള്‍ സ്ഥാപിച്ചു

ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ 90 അത്യാധുനിക എമിഗ്രേഷന്‍ കൗണ്ടറുകള്‍ സ്ഥാപിച്ചു. യാത്രക്കാര്‍ക്ക് തടസമില്ലാതെയും എളുപ്പത്തിലും നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയാണ് പുതിയ സംവിധാനമെന്ന് എമിഗ്രേഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മാറി അറിയിച്ചു.

കാത്തുനില്‍പ്പ് കുറയ്ക്കാന്‍ പുതിയ സംവിധാനം സഹായിക്കും. എക്‌സ്‌പോ 2020 ക്ക് വന്‍ സന്ദര്‍ശന പ്രവാഹം പ്രതീക്ഷിക്കുന്ന ഈ വര്‍ഷം സന്ദര്‍ശകര്‍ക്ക് എവിടെയും കാത്തു നില്‍ക്കാതെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള കൗണ്ടറുകള്‍ ഒരുക്കിയതെന്ന് മേജര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു. എക്‌സ്‌പോ 2020 യോട് അനുബന്ധിച്ച് കൂടുതല്‍ സംവിധാനങ്ങളും ഒരുക്കും.

യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നത് വരെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായകമായ ബയോമെട്രിക് പാതയാണ് അടുത്തതായി ഒരുങ്ങുന്നത്. എക്‌സ്‌പോ 2020 ക്ക് മുന്നോടിയായി യാത്രാനടപടികളെല്ലാം കൂടുതല്‍ ലളിതമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Story Highlights: dubai airport

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top