Advertisement

കാട്ടാക്കട കൊലപാതകം; മുഖ്യപ്രതി സജു കീഴടങ്ങി

January 27, 2020
1 minute Read

കാട്ടാക്കടയിൽ സ്വന്തം പുരയിടത്തിൽ നിന്ന് മണ്ണെടുക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ ജെസിബി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി കീഴടങ്ങി. സംഭവത്തിന് ശേഷം ഒളിവിൽ പോയ ജെസിബിയുടെ ഉടമയും ചാരുപാറ സ്വദേശിയുമായ സജുവാണ് കീഴടങ്ങിയത്. ഇതോടെ കേസിൽ നാല് പേർ പിടിയിലായി.

രണ്ട് പ്രതികളുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. അനീഷ്, ലാൽ കുമാർ എന്നിവരുടെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. ജെസിബി നിയന്ത്രിച്ചിരുന്ന വിജിൻ നേരത്തേ കീഴടങ്ങിയിരുന്നു. കൃത്യത്തിൽ നേരിട്ട് പങ്കുള്ള മൂന്ന് പേരും ഇവരെ സഹായിച്ച ആറ് പേരുമാണ് പ്രതിപ്പട്ടികയിലുള്ളത്.

വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഗീതിനെ സംഘം ജെസിബി ഉപയോഗിച്ച് കൊലപ്പെടുത്തിയത്. സംഗീതിന്റെ പുരയിടത്തിൽ നിന്ന് വ്യാഴാഴ്ച രാത്രിയോടെ സജുവിന്റെ നേതൃത്വത്തിലുള്ള സംഘം ജെസിബിയുമായി മണ്ണ് കടത്താനെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞായിരുന്നു സംഘം എത്തിയത്. മണ്ണെടുക്കുന്നത് സംഗീത് തടഞ്ഞതോടെ വാക്കേറ്റമായി. തുടർന്ന് ജെസിബിയുടെ ബക്കറ്റ് ഭാഗം കൊണ്ട് സംഗീതിനെ അടിച്ചു വീഴ്ത്തുകയുമായിരുന്നു. സംഗീതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

story highlights- kattakkada murder, sangeeth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top