ഷെയ്ൻ നിഗത്തിന്റെ വിലക്ക്; നിർണായക ചർച്ച ഇന്ന്

യുവ നടൻ ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒത്തുതീർപ്പ് ചർച്ച ഇന്ന് നടക്കും. താരസംഘടനയും നിർമാതാക്കളുടെ സംഘടനയും ഫെഫ്കയും ചർച്ചയിൽ പങ്കെടുക്കും. ചിത്രീകരണം മുടങ്ങിയ വെയിൽ, കുർബാനി ചിത്രങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള തീരുമാനങ്ങളാണ് പ്രധാനമായും കൈകൊള്ളുക.

ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കിയ സാഹചര്യത്തിൽ ഷെയ്ൻ നിഗത്തിന്റെ വിലക്ക് നീക്കണമെന്നാണ് താരസംഘടന എഎംഎംഎയുടെ ആവശ്യം. അതേസമയം വിലക്ക് നീക്കരുതെന്ന നിലപാടിലാണ് നിർമാതാക്കളുടെ സംഘടനയിലെ ഒരു വിഭാഗം. ചർച്ചയിൽ ചിത്രീകരണം മുടങ്ങിയതുമായി ബന്ധപ്പെട്ട് നിർമാതാക്കൾക്ക് ഉണ്ടായ നഷ്ടം സംബന്ധിച്ച് ചില നിബന്ധനകൾ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ മുന്നോട്ടുവയ്ക്കുമെന്നാണ് സൂചന. ഇന്നത്തെ ചർച്ചയിലൂടെ പ്രശ്‌നങ്ങൾക്ക് പൂർണ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

read also: നിർമാതാക്കൾക്കെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഷെയ്ൻ നിഗം

ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടത്താതിരിക്കുകയും വെയിൽ, കുർബാനി സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിർമാതാക്കളുടെ സംഘടന ഷെയ്‌ന് വിലക്കേർപ്പെടുത്തിയത്. ഫെഫ്കയും എഎംഎംഎയും അടക്കമുള്ള സംഘടനകൾ പ്രശ്‌നം ഒത്തുതീർപ്പാക്കാൻ ഇടപെടുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top