Advertisement

അന്താരാഷ്ട്ര അഴിമതി സൂചികയിൽ ഇന്ത്യ 80ാം സ്ഥാനത്ത്

January 27, 2020
Google News 1 minute Read

അഴിമതിയുടെ കാര്യത്തിൽ ഇന്ത്യ വീണ്ടും പിന്നോട്ടെന്ന് ട്രാൻസ്പരൻസി ഇന്റർനാഷണൽ. രാജ്യാന്തര തലത്തിൽ വ്യത്യസ്ത രാജ്യങ്ങളിലെ അഴിമതി നിരീക്ഷിക്കുന്ന സമിതിയാണ് ഇത്. ഇത്തവണത്തെ ഏജൻസി റിപ്പോർട്ട് ദാവോസ് ലോക സാമ്പത്തിക ഫോറത്തിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. 180 രാജ്യങ്ങളിൽ ഇന്ത്യ 80ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം 78ാം സ്ഥാനത്തായിരുന്നു രാജ്യം. ഇന്ത്യയുടെ മാർക്കിൽ വ്യത്യാസമില്ല (41).

Read Also: ഇബ്രാഹിംകുഞ്ഞിനെതിരായ അഴിമതി കേസ്; വിശദമായ അന്വേഷണത്തിനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ്

87 മാർക്കുമായി ഡെന്മാർക്കും ന്യൂസിലാന്റുമാണ് അഴിമതിരഹിത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത്. ഫിൻലാന്റ് (86), സ്വിറ്റ്‌സർലാന്റ് (85) , സ്വീഡൻ (85), സിംഗപ്പൂർ (85) എന്നിവ ആദ്യ പത്തിൽ ഇടം നേടി. സൂചിക അനുസരിച്ച് പൂജ്യം മുതൽ 100 വരെയാണ് ഓരോ രാജ്യത്തിനും മാർക്ക് നൽകുക. 13 സർവേകൾ നടത്തിയാണ് മാർക്ക് തീരുമാനിക്കുന്നത്.

സൊമാലിയ (9), ദക്ഷിണ സുഡാൻ (12), സിറിയ (13) എന്നിവയാണ് പട്ടികയിൽ പിന്നിലുള്ള രാജ്യങ്ങൾ. യെമൻ (15), വെനസ്വേല (16), അഫ്ഗാനിസ്താൻ(16) തുടങ്ങിയ രാജ്യങ്ങളിലും അഴിമതി വളരെ കൂടുതലാണ്. 22 രാജ്യങ്ങൾ മാത്രമേ എട്ട് വർഷത്തിന്റെ ഇടവേളയിൽ പ്രകടനം മെച്ചപ്പെടുത്തിയിട്ടുള്ളൂ.

 

 

 

transparency international report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here