കേരളത്തിൽ ഫുട്ബോൾ അക്കാദമിയുമായി എസി മിലാൻ

കേരളത്തിൽ ഫുട്ബോൾ അക്കാദമിയുമായി യൂറോപ്യൻ വമ്പന്മാരായ എസി മിലാൻ. മൂന്ന് അക്കാദമികളാണ് പ്രാഥമിക ഘട്ടത്തിൽ തുടങ്ങുക. കോഴിക്കോട്, മലപ്പുറം, കൊച്ചി എന്നിവിടങ്ങളിലാണ് അക്കാദമികള്‍ ആരംഭിക്കുക. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു രാജ്യാന്തര നിലവാരത്തിലുള്ള ക്ലബ് ഇത്രയധികം അക്കാദമികള്‍ തുടങ്ങുന്നത്. എസി മിലാൻ്റെ രാജ്യാന്തര അക്കാദമി മാനേജര്‍ അലക്സാണ്ട്രോ ജിയോനി വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
എസി മിലാൻ പരിശീലകൻ ക്ലോഡിയോ സോള ഏപ്രിൽ മാസത്തിൽ ഇന്ത്യയിൽ എത്തും. അക്കാദമികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജ്യത്ത് എത്തുക. ഈ സമയത്ത് അക്കാദമികളുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിടും എന്നാണ് റിപ്പോർട്ട്. കാലിക്കറ്റ് സ്പോർട്സ് സിറ്റിയുമായി സഹകരിച്ച് എസി മിലാൻ കൂടുതൽ പ്രവർത്തനങ്ങൾ നടത്തുമെന്നും സൂചനയുണ്ട്.
ആദ്യ വർഷം അഞ്ച് വയസ്സിനും 18 വയസ്സിനും ഇടയിലുള്ള കുട്ടികളെയാണ് പരിശീലിപ്പിക്കുക. 600ഓളം കുട്ടികളെ അക്കാദമിയുടെ ഭാഗമാക്കി പരിശീലനം നൽകാനും പ്രാദേശിക പരിശീലകർക്ക് പ്രത്യേക പരിശീലനം നൽകാനും ക്ലബിനു പദ്ധതിയുണ്ടെന്നാണ് വിവരം.
18 തവണ ഇറ്റാലിയൻ ലീഗ് കിരീടം നേടിയ ക്ലബാണ് എസി മിലാൻ. ഏഴ് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും എസി മിലാൻ നേടി. ബ്രസീൽ താരങ്ങളായ ദിദ, കക്ക, ഇറ്റാലിയൻ താരങ്ങളായ റൂഡ് ഗുള്ളിറ്റ്, ഫിലിപ്പോ ഇൻസാഗി, ആന്ദ്രേ പിർലോ, പൗളോ മാൽഡീനി, യുക്രൈൻ താരം ആന്ദ്രേ ഷെവ്ചെങ്കോ, ഡച്ച് താരം മാർക്കോ വാൻ ബാസ്റ്റെൻ തുടങ്ങി നിരവധി ഇതിഹാസ താരങ്ങൾ മിലാനായി ജേഴ്സി അണിഞ്ഞിട്ടുണ്ട്.
Story Highlights: AC Milan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here