നടി ജമീല മാലിക്ക് അന്തരിച്ചു

നടി ജമീല മാലിക്ക് അന്തരിച്ചു. 73 വയസായിരുന്നു.

ജിഎസ് പണിക്കരുടെ പാണ്ഡവപുരത്തിലെ നായികയായാണ് ജമീല ജനശ്രദ്ധ നേടുന്നത്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠനം പൂർത്തിയാക്കിയ ആദ്യ മലയാളി വനിതയാണ് ജമീല. ജമീല ആദ്യ കാല ദൂരദർശൻ പരമ്പരകളിലും ടെലി ചിത്രങ്ങളിലും അഭിനയിച്ചിച്ചുണ്ട്. റാഗിങ് (1973) ആയിരുന്നു ആദ്യ സിനിമ. വിൻസെൻറ്, അടൂർ ഭാസി, പ്രേംനസീർ എന്നിവരുടെ കൂടെയെല്ലാം അഭിനിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം പാലോടാണ് വീട്. പൂന്തുറയിലെ ബന്ധു വീട്ടിൽവച്ചാണ് മരണം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുയാണ്.

Story Highlights- Jamila Malikനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More