Advertisement

കോബി ബ്രയാന്റെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

January 28, 2020
0 minutes Read

ബാസ്‌കറ്റ് ബോൾ ഇതിഹാസം കോബി ബ്രയാന്റെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കോബി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന് സ്‌പെഷ്യൽ വിഷൻ ഫ്‌ള്ളൈറ്റിനുള്ള അനുമതി ലഭിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഫെഡറൽ ഏവിയേൻ അഡിമിനിസ്‌ട്രേഷന്റെയും ദേശീയ ഗതാഗത സുരക്ഷാ ബോർഡിലെയും സുരക്ഷാ ഉദ്യോഗസ്ഥർ അപകട സ്ഥനത്ത് പരിശോധന തുടങ്ങി.  പൈലറ്റ് എയർക്രാഫ്റ്റ് കൺട്രോളുമായി നടത്തിയ സംഭാഷണത്തിൽ നിന്നാണ് ഹെലികോപ്റ്ററിന് സ്‌പെഷ്യൽ വിഷൻ ഫ്‌ള്ളൈറ്റിനുള്ള അനുമതി ലഭിച്ചിരുന്നതായി വ്യക്തമായത്.

മോശം കാലാവസ്ഥാ സാഹചര്യത്തിൽ പറക്കുന്നതിനു നൽകുന്ന അനുമതിയാണ് എസ് വിഎഫ്ആർ. കോബി ബ്രയാന്റും മകളും അടക്കം ഹെലിക്പ്റ്ററിലുണ്ടായിരുന്ന ഒൻപത് പേർ അപകടത്തിൽ മരിച്ചിരുന്നു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 10നായിരുന്നു അപകടം. സ്വകാര്യ ഹെലികോപ്റ്ററിൽ കോബി ബ്രയാന്റെ മകളെ ബാസ്‌കറ്റ് ബോൾ പരിശീലനത്തിന് കൊണ്ടുപോകുമ്പോൾ ആയിരുന്നു അപകടം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top