ബൈക്കിൽ കറങ്ങി മാല മോഷണം; രണ്ടംഗ സംഘം എറണാകുളത്ത് പിടിയിൽ

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല കവർച്ച നടത്തുന്ന സംഘം പിടിയിൽ. കവർച്ച നടത്തുന്ന രണ്ടംഗ സംഘത്തെ എറണാകുളം വടക്കേക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ, തൃശൂർ, എറണാകുളം, ഇടുക്കി, കൊല്ലം ജില്ലകളിൽ 10 ഓളം കേസുകളിൽ പ്രതികളാ യ സംഘത്തെയാണ് വടക്കേക്കര പൊലീസ് പിടികൂടിയത്. വടക്കേക്കര പാലിയം ഭാഗത്ത് നടത്തിയ മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇവർ പൊലീസിന്റെ വലയിലാവുകയായിരുന്നു.
ജയിലിൽ വച്ച് പരിചയപ്പെട്ടാണ് പ്രതികൾ കവർച്ചകൾ ആസൂത്രണം ചെയ്തത്. കൊല്ലം കാവനാട് ഭാഗത്ത് നിന്ന് മോഷ്ടിച്ച ബൈക്കിലായിരുന്നു മോഷണങ്ങൾ. റൂറൽ എസ്.പി യുടെ നിർദേശപ്രകാരം ഡിവൈഎസ്പി ജി. വേണു, വടക്കേക്കര എസ്.ഐ ടി.വി ഷിബു, എസ്.ഐ സോണി മത്തായി തുടങ്ങിയവർ ചേർന്നുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Story Highlights: Kerala Police, Arrest, Chain Snatching
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here