ഷെയ്ൻ നിഗം വിഷയം; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നിർവാഹക സമിതി യോഗം ഇന്ന്

ഷെയ്ൻ നിഗം വിഷയത്തിൽ തുടർ നടപടികൾ ആലോചിക്കാനായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നിർവാഹക സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. ഇന്നലെ താര സംഘടന അമ്മയുമായി നടത്തിയ ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് യോഗം.

ചിത്രീകരണം മുടങ്ങിയ വെയിൽ, ഖുർബാനി സിനിമകളുടെ നിർമ്മാതാക്കൾക്ക് നഷ്ടപരിഹാരമെന്ന നിലയിൽ ഒരു കോടി രൂപ നൽകിയാൽ ഷെയ്ൻ നിഗത്തിന്റെ വിലക്ക് നീക്കാമെന്ന നിലപാടിലായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ഇത് അംഗീകരിക്കാനാവില്ലെന്ന് അമ്മയും നിലപാട് എടുത്തതോടെയാണ് ചർച്ച പരാജയപ്പെട്ടത്.

വിഷയത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ ഭൂരിഭാഗം അംഗങ്ങളും. വരും ദിവസങ്ങളിൽ അമ്മ സംഘടന നടത്തുന്ന തുടർ ചർച്ചകളിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന് ഇന്നത്തെ യോഗത്തിൽ തീരുമാനമായേക്കും.

Story Highlights- Shane Nigam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top