Advertisement

മാൻ വെഴ്സസ് വൈൽഡ്: മോദിക്കു പിന്നാലെ പരിപാടിയിൽ പങ്കെടുക്കാൻ രജനികാന്ത്

January 28, 2020
1 minute Read

ഡിസ്കവറി ചാനലിൻ്റെ പ്രശസ്തമായ പരിപാടിയായ മാൻ വെഴ്സസ് വൈൽഡിൽ പങ്കെടുക്കാൻ സൂപ്പർ സ്റ്റാർ രജനികാന്ത്. ലോകപ്രശസ്ത സാഹസികന്‍ ബെയര്‍ ഗ്രില്‍സ് അവതരിപ്പിക്കുന്ന പരിപാടിയില്‍ നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നു. പരിപാടിയുടെ അടുത്ത എപ്പിസോഡ് കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ഫോറസ്റ്റിലാണ് ചിത്രീകരിക്കുന്നത്. ഈ എപ്പിസോഡിലാണ് സ്റ്റൈൽ മന്നൻ പങ്കെടുക്കുക.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 12ന് ത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് ദേശീയ ഉദ്യാനത്തിൽ വെച്ച് ചിത്രീകരിച്ച എപ്പിസോഡിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നത്. ഹിമാലയത്തിൽ ജീവിച്ച കഥയും കാട്ടിലൂടെ യാത്ര ചെയ്ത കഥയും മറ്റും അന്ന് മോദി പറഞ്ഞിരുന്നു.

മുൻ അമേരിക്കൻ പ്രസിഡൻ്റ് ബരാക്ക് ഒബാമ, ഹോളിവുഡ് നടിമാരായ ജൂലിയ റോബര്‍ട്ട്‌സ്, കെയ്റ്റ് വിന്‍സ്ലെറ്റ്, ടെന്നിസ് താരം റോജര്‍ ഫെഡറര്‍, തുടങ്ങിയ പ്രമുഖരും നേരത്തെ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. ഡിസ്കവറിയുടെ വിവിധ ചാനലുകള്‍ വഴി 180ഓളം രാജ്യങ്ങളിലാണ് പരിപാടി സംപ്രേഷണം ചെയ്യപ്പെടുക. ഇന്ത്യയില്‍ ഡിസ്‌കവറിയുടെ അഞ്ച് പ്രാദേശിക ചാനലുകളിൽ പരിപാടി കാണാം.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത മാന്‍ വെഴ്‌സസ് വൈല്‍ഡ് എപ്പിസോഡ് ചരിത്രത്തിലെ ഏറ്റവും വലിയ റേറ്റിങാണ് നേടിയത്. എന്നാൽ പരിപാടിക്കെതിരെ വ്യാപകമായ വിമർശനങ്ങളും ഉയർന്നിരുന്നു. പുൽവാമ ഭീകരാക്രമണം നടന്ന ദിവസത്തിലാണ് പരിപാടിയുടെ ഷൂട്ട് നടന്നതെന്ന ഗുരുതരമായ ആരോപണവും പരിപാടിക്കെതിരെ ഉയർന്നിരുന്നു.

Story Highlights: Narendra Modi, Rajnikanth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top