യുഎഇയില്‍ ഇനി വേനല്‍ക്കാലത്തും മഴ പെയ്യും

വേനല്‍ക്കാലത്തും മഴ പെയ്യിക്കാനുള്ള കൃത്രിമ സംവിധാനങ്ങളുടെ പരീക്ഷണം അവസാന ഘട്ടത്തിലാണ്. ശൈത്യകാലത്ത് കഴിഞ്ഞ ഒരു മാസമായി യുഎഇയിലെങ്ങും കനത്ത മഴയാണ് ലഭിക്കുന്നത്. ക്ലൗഡ് സീഡിംഗിലൂടെയാണ് ഇത്രയധികം മഴ ലഭിക്കുന്നത്. ഇപ്പോള്‍ ഉപയോഗിക്കുന്ന പരമ്പരാഗത രാസപദാര്‍ത്ഥങ്ങളില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ മഴ ലഭ്യത കൂട്ടാനാകുമെന്നാണ് പുതിയ കണ്ടെത്തല്‍. നിലവിലുള്ള ക്ലൗഡ് സീഡിംഗ് പരിഷ്‌കരിക്കുവാനാണ് പദ്ധതി.
ഇതിനോടകം മഴ മേഖങ്ങളെ പഠിക്കുവാനായി പന്ത്രണ്ട് വ്യോമ ദൗത്യങ്ങള്‍ നടത്തിക്കഴിഞ്ഞു. ഗേവഷണങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ആശാവഹമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറഞ്ഞു. യുഎഇയില്‍ നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് മഴക്കാലം. മേയ് മുതല്‍ സെപ്റ്റംബര്‍ വരെ ചില മേഖലകളില്‍ നേരിയ തോതില്‍ മഴ പെയ്യാറുണ്ട്. ഈ സമയം പരമാവധി ഉപയോഗപ്പെടുത്തിയാണ് ഗവേഷണങ്ങള്‍ പുരോഗമിക്കുന്നത്. സാധാരണ മഴമേഖങ്ങളില്‍ നിന്ന് നാല്‍പത് മുതല്‍ അന്‍പത് ശതമാനം വരെ മഴ പെയ്യാറുണ്ട്. ക്ലൗഡ് സീഡിംഗിലൂടെ ഇത് 15 മുതല്‍ 30 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.
Story Highlights: Rain, UAE,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here