കുതിരാനിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

തൃശൂർ കുതിരാനിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം. കുതിരാൻ മേഖലയിൽ പവർഗ്രിഡ് കോർപ്പറേഷന്റെ ഭൂഗർഭ കേബിളിടുന്നതിന്റെ ട്രയൽ റൺ നടക്കുന്നതിനാലാണ് രാവിലെ അഞ്ച് മുതൽ വൈകീട്ട് അഞ്ച് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
പാലക്കാട് ഭാഗത്ത് നിന്നുളള വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ബാധമകമല്ല. ഏറണാകുളം-തൃശൂർ ഭാഗത്തേക്ക് നിന്നും കുതിരാൻ വഴി പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം. ഏറണാകുളം-അങ്കമാലി ഭാഗത്ത് നിന്നുളള വാഹനങ്ങൾക്ക് രാവിലെ അഞ്ച് മുതൽ ഗതാഗത നിയന്ത്രണം ബാധകമാണ്. അടിയന്തിര വാഹനങ്ങൾക്ക് നിയന്ത്രണം ബാധകമല്ല. ഇന്ധന ടാങ്കറുകൾ പോലുളള അപകടസാധ്യതയേറിയ വാഹനങ്ങൾ തുരങ്കത്തിലൂടെ കടത്തിവിടില്ല.
തുരങ്കത്തിലെ മൂന്ന് വരി പാതയിലെ ഒരു വരിയിലൂടെയാവും ഗതാഗതം. മറ്റ് രണ്ട് വരികൾ സുരക്ഷാ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തും. തുരങ്കത്തിന്റെ ഇരു ഭാഗത്തും രണ്ട് ഫയർ ടെന്ററുകളും രണ്ട് ക്രെയിനുകളും ഏർപ്പെടുത്തും. ട്രയൽ റണ്ണിനായി 350ലേറെ പൊലീസ് ഉദ്യോഗസ്ഥർ, 250ലേറെ വോളണ്ടിയർമാർ, നൂറോളം മറ്റ് ഉദ്യോഗസ്ഥർ എന്നിവരെ നിയോഗിച്ചതായി ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു.
Story Highlights- Kuthiran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here