മലപ്പുറത്ത് കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് ഒരാഴ്ച മുമ്പ് മാത്രം പരിചയപ്പെട്ട ആളിന്റെ കൂടെ അമ്മ ഒളിച്ചോടി

കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ ഒളിച്ചോടിയ അമ്മയെ പൊലീസ് കണ്ടെത്തി. മലപ്പുറം വഴിക്കടവ് സ്വദേശിനിയായ യുവതിയും കണ്ണൂർ ഇരിട്ടി സ്വദേശിയായ യുവാവുമാണ് വഴിക്കടവ് പൊലീസിന്റെ പിടിയിലായത്. വഴിക്കടവ് വള്ളിക്കാട്ടിലെ പെട്ടിപറമ്പിൽ ലിസ, കണ്ണൂർ ഇരിട്ടി അയ്യം കുന്നിലെ ചേലകുന്നേൽ ജീനിഷ് എന്നിവരാണ് ഒളിച്ചോടിയവർ.
11 മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ ഉപേക്ഷിച്ചാണ് യുവതി യുവാവിനൊപ്പം പോയത്. വഴിക്കടവ് -കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാരനായിരുന്നു ജീനിഷ്. മമ്പാട് സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായിരുന്ന ലിസ യാത്രക്കിടയിൽ ഇയാളുമായി പരിചയപ്പെടുകയായിരുന്നു.
ഒരാഴ്ച മുമ്പ് മാത്രം പരിചയപ്പെട്ട ഇവർ ചാറ്റിംഗിലൂടെ ഒളിച്ചോട്ടം ആസൂത്രണം ചെയ്തു. ലിസയുടെ ഭർത്താവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂർ ഇരിട്ടിയിൽ നിന്നും ഇരുവരും പൊലീസിന്റെ പിടിയിലായത്.
വഴിക്കടവ് സിഐ പി അബ്ദുൽ ബഷീർ, എസ്‌ഐ ബിഎസ് ബിനു, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കണ്ടത്തിയത്. ശിശു സംരക്ഷണ നിയപ്രകാരം ജാമ്യമില്ലാ വകുപ്പ് ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here