Advertisement

സിഎഎ വിരുദ്ധ പ്രക്ഷോഭം; ബംഗാളിൽ രണ്ട് പേർ വെടിയേറ്റ് മരിച്ചു

January 29, 2020
Google News 1 minute Read

ബംഗാളിൽ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ രണ്ട് പേർ വെടിയേറ്റ് മരിച്ചു. മുർഷിദാബാദിലാണ് സംഭവം. അനാറുൽ ബിസ്വാസ് (55), സലാലുദ്ദീൻ ഷെയ്ക് (17) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാവിലെ സാഹേബ് നഗർ മാർക്കറ്റിന് സമീപമാണ് സംഘർഷമുണ്ടായത്. രണ്ടാഴ്ചയ്ക്ക് മുൻപ് രൂപം കൊണ്ട സിഎഎ ബിരോധി നാഗരിക മഞ്ചാണ് സമരം നടത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളും മറ്റും അടച്ചിടാൻ പ്രക്ഷോഭകർ ആവശ്യപ്പെട്ടു. എന്നാൽ ഒരു വിഭാഗം ഇതിന് തയ്യാറായില്ല. തുടർന്ന് ഇരുഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പരസ്പരം ബോംബെറിയുകയും വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തു.

ഇതിനിടെ തൃണമൂൽ ജലംഗി നോർത്ത് പ്രസിഡന്റ് തഹിറുദ്ദീൻ മൊണ്ഡാലും അനുയായികളും സ്ഥലത്തേക്ക് എത്തി. വാക്കേറ്റത്തിനിടെ മൊണ്ഡാലും അനുയായികളും വെടിയുതിർത്തുകയായിരുന്നുവെന്നാണ് പ്രക്ഷോഭകർ പറയുന്നത്. അക്രമികളെ ഉടൻ പിടികൂടുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

story highlights- citizenship amendment act, west bengal, murshidabad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here