കോട്ടയം ജില്ലയില്‍ ഖാദി വ്യവസായ മേഖലയിലെ വനിതാ തൊഴിലാളികള്‍ പ്രതിസന്ധിയില്‍

വേതനവും ആനുകൂല്യങ്ങളും ലഭിക്കാത്തതിനാല്‍ കോട്ടയം ജില്ലയില്‍ ഖാദി വ്യവസായ മേഖലയിലെ വനിതാ തൊഴിലാളികള്‍ പ്രതിസന്ധിയില്‍. രണ്ട് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച മിനിമം വേതനം തൊഴിലാളികള്‍ക്ക് ലഭിക്കാറില്ല. ഇതിനു പുറമെ മാസങ്ങളായുള്ള ഇന്‍സെന്റീവ് കുടിശികയും ഇവര്‍ക്ക് കിട്ടാനുണ്ട്.
പതിറ്റാണ്ടുകളായി ഖാദി വ്യവസായ മേഖലയില്‍ ജോലിചെയ്യുന്ന കോട്ടയം ജില്ലയിലെ നാനൂറിലധികം വനിതാ തൊഴിലാളികളാണ് കുടുംബ ചെലവുകള്‍ പോലും നടത്താനാകാതെ ബുദ്ധിമുട്ടിലായത്. കൂലിയും, ആനുകൂല്യങ്ങളുമടക്കം ഏഴായിരത്തിയഞ്ഞൂറ് രൂപയാണ് ഇവര്‍ക്ക് പ്രതിമാസം ലഭിക്കേണ്ടത്. എന്നാല്‍ കിട്ടുന്നതാകട്ടെ രണ്ടായിരം രൂപ മാത്രം. നിര്‍മിക്കുന്ന തുണിത്തരങ്ങള്‍ തൊഴിലാളികള്‍ തന്നെ വിറ്റഴിച്ചാല്‍ മാത്രം വേതനം ലഭ്യമാക്കാമെന്നാണ് അധികൃതരുടെ പക്ഷം.
2018 ഓഗസ്റ്റില്‍ വേതനം പുതുക്കി ഉത്തറവിറങ്ങിയെങ്കിലും തൊഴിലാളികള്‍ക്ക് മിനിമം വേതനത്തിന്റെ മുഴുവന്‍ തുകയും ലഭിച്ചത് ഒരു തവണ മാത്രമാണ്. കൂലിയിനത്തിലുള്ള വലിയ കുടിശികയ്ക്ക് പുറമെയാണ് ആനുകൂല്യങ്ങളും മുടങ്ങിയത്. മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഇല്ലാത്ത വിധവകള്‍ ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങളാണ് ഇതോടെ വഴിമുട്ടിയത്. സര്‍ക്കാര്‍ ഉറപ്പു നല്‍കിയ മിനിമം വേതനമെങ്കിലും പ്രതിമാസം ലഭ്യമാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here