പള്‍സര്‍ സുനി ദിലീപിനെ വിളിച്ചത് കരാര്‍ പ്രകാരമുള്ള പണം ലഭിക്കാനാണെന്ന് സര്‍ക്കാര്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിനെ ഫോണില്‍ വിളിച്ചത് കരാര്‍ പ്രകാരമുള്ള പണം ലഭിക്കാനാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ദിലീപ് തെറ്റായ വാദമുയര്‍ത്തി വിചാരണ തടസപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി.
പള്‍സര്‍ സുനി തന്നെ ജയില്‍നിന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ ഇര താനാണന്നും ഈ കേസ് പ്രത്യേകമായി വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് പ്രോസിക്യൂഷന്‍ കോടതിയെ നിലപാട് അറിയിച്ചത്. സുനില്‍ കുമാര്‍ ദിലീപിനെ ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചത് കരാര്‍ പ്രകാരമുള്ള പ്രതിഫലം ചോദിച്ചാണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്.
ഇതു ഭീഷണിപ്പെടുത്തിയുള്ള ഫോണ്‍ സന്ദേശം ആയിരുന്നില്ല. ഇതു ഗൂഢാലോചനയുടെ ഭാഗമാണ്. ഇക്കാര്യം പ്രത്യേക കേസായി രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. കോടതിയില്‍ ആശയക്കുഴപ്പമുണ്ടാക്കി വിചാരണ നീട്ടിക്കൊണ്ടുപോവാനാണ് ദിലീപ് ശ്രമിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു.
Story Highlights: actress attack case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here