Advertisement

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം; ഡോ.കഫീൽ ഖാനെ അറസ്റ്റ് ചെയ്തു

January 30, 2020
1 minute Read

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത ഡോ.കഫീൽ ഖാനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. 2017 ആഗസ്റ്റിൽ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിൽ അറുപതിലേറെ കുട്ടികള്‍ മരണപ്പെട്ട  കേസില്‍ കുറ്റാരോപിതനായിരുന്നു കഫീല്‍ ഖാന്‍. ഡിസംബറിൽ അലിഗഡിൽ വച്ച് നടന്ന പ്രതിഷേധ പരിപാടിയിൽ മതവിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. മുംബൈയിൽ നിന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

നേരത്തെ പ്രസംഗത്തിന്റെ പേരിൽ ഇദ്ദേഹത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. വ്യത്യസ്ത മത വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തുന്നു എന്നാരോപിച്ച് സെക്ഷൻ 153 എ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ‘മോട്ടാ ഭായ് നമ്മളെ ഹിന്ദുക്കളും മുസ്ലിങ്ങളുമാകാനാണ് പഠിപ്പിക്കുന്നത്, അല്ലാതെ മനുഷ്യരാകാനല്ല’ എന്നും അദ്ദേഹം പറഞ്ഞുവെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായെയാണ് സോഷ്യൽ മീഡിയയിൽ ഇങ്ങനെ പരാമർശിക്കാറ്.

Read Also: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചു; യുവാവിന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിച്ച് പൊലീസ്

ഗോരഖ്പൂരില്‍ കുട്ടികള്‍ മരണപ്പെട്ട കേസില്‍ ഓക്‌സിജൻ വിതരണത്തിലുണ്ടായ പ്രശ്‌നങ്ങളാണ് മരണകാരണമെന്ന ആരോപണം ഉയർന്നിരുന്നു. സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കുട്ടികളുടെ വാർഡിലെ ഡോക്ടറായ കഫീൽ ഖാനെ സസ്‌പെൻഡ് ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ കഫീൽ ഖാന് ക്ലീൻ ചിറ്റ് നൽകി. കഫീൽ ഖാന്റെ ഭാഗത്ത് നിന്ന് അഴിമതിയോ കൃത്യവിലോപമോ ഉണ്ടായിട്ടില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥനായ ഹിമാൻഷു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഫീൽ ഖാനെതിരായ ആരോപണം അന്വേഷിച്ചത്. തുടർന്ന് 2019 ഏപ്രിലിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. അതിനിടെ കഫീൽ ഖാന് ക്ലീൻ ചിറ്റ് നൽകിയില്ലെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് സർക്കാരും രംഗത്തെത്തിയിരുന്നു.

 

anti caa protest, kafeel khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top