ലോകത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബംഗളൂരുവിൽ; ആദ്യ പത്തിൽ നാല് ഇന്ത്യൻ നഗരങ്ങൾ

ടോം ടോം ട്രാഫിക് ഇൻഡക്‌സിൽ ആദ്യ പത്തിൽ നാല് ഇന്ത്യൻ നഗരങ്ങൾ. ബംഗളൂരുവാണ് ലോകത്തെ ഏറ്റവും കൂടുതൽ ട്രാഫിക് ഉള്ള നഗരം. ലൊക്കേഷൻ ടെക്നോളജി കമ്പനിയായ ടോം ടോമാണ് ഈ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
57 രാജ്യങ്ങളിലെ 416 നഗരങ്ങളിൽ നിന്ന് ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 71 ശതമാനം സമയം ബംഗളൂരുവിൽ ഒരു വാഹന ഡ്രൈവർ ട്രാഫിക്കിൽ കുടുങ്ങി കിടക്കുന്നുണ്ട്. മുംബൈ ആണ് നാലാം സ്ഥാനത്ത്. 65 ശതമാനമാണ് മുംബൈയിലെ ട്രാഫിക് കൺജെഷൻ ടൈം. 59 ശതമാനവുമായി പൂനെ അഞ്ചാം സ്ഥാനത്തും 56 ശതമാനവുമായി ഡൽഹി എട്ടാം സ്ഥാനത്തുമാണ്.
ഫിലിപ്പീൻസിലെ മനില, കൊളംബിയയിലെ ബൊഗോട്ട, റഷ്യയിലെ മോസ്‌ക്കോ, പെറുവിലെ ലിമ, തുർക്കിയിലെ ഇസ്താൻബുൾ, ഇന്തൊനേഷ്യയിലെ ജക്കാർത്ത എന്നിവയാണ് ആദ്യ പത്തിൽ ഇടം നേടിയ മറ്റ് നഗരങ്ങൾ.
പ്രതിവർഷം 209 മണിക്കൂറാണ് ട്രാഫിക്കിൽ മാത്രം മുംബൈ നിവാസികൾ ചെലവഴിക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പൂനെ സ്വദേശികൾ ട്രാഫിക്കിൽ പ്രതിവർഷം ചെലവഴിക്കുന്ന സമയം 193 മണിക്കൂറാണ്. ഡൽഹിയിൽ ഈ കണക്ക് 190 മണിക്കൂറാണ്.
Story Highlights- Traffic
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here