Advertisement

കാട്ടുതീ നാശം വിതച്ച ന്യൂ സൗത്ത് വെയില്‍സില്‍ കാലാവസ്ഥാ വ്യതിയാനം പഠിക്കാന്‍ പ്രത്യേക സമിതി

January 30, 2020
1 minute Read

കാട്ടുതീ ഏറ്റവും കൂടുതല്‍ നാശം വിതച്ച ന്യൂ സൗത്ത് വെയില്‍സില്‍ കാലാവസ്ഥാ വ്യതിയാനം പഠിക്കാന്‍ പ്രത്യേക സമിതി. ആറ് മാസം നീണ്ടുനില്‍ക്കുന്ന പ്രത്യേക അന്വേഷണത്തിനാണ് ന്യൂ സൗത്ത് വെയില്‍സിലെ മേധാവി ഉത്തരവിട്ടത്. കാട്ടുതീ ഉണ്ടാകാനിടയായ സാഹചര്യവും ദുരന്തത്തെ രാജ്യമെങ്ങനെ നേരിട്ടെന്നതിനെക്കുറിച്ചും അന്വേഷണ സമിതി വിലയിരുത്തും.

ഓസ്‌ട്രേലിയയില്‍ നാശം വിതച്ച കാട്ടുതീയ്ക്ക് കാലാവസ്ഥാ വ്യതിയാനം, മനുഷ്യരുടെ പരിസ്ഥിതി ലംഘന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ എങ്ങനെ പങ്കുവഹിച്ചു എന്നിവയെക്കുറിച്ച് വിദഗ്ദമായി വിശകലനം ചെയ്യുകയാണ് ആറ് മാസം നീണ്ടുനില്‍ക്കുന്ന അന്വേഷണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ന്യൂ സൗത്ത് വെയില്‍സ് മേധാവി ഗ്ലാഡിസ് ബെര്‍ജിക്ലിയന്‍ വ്യക്തമാക്കി.

അന്വേഷണത്തിലൂടെ രാജ്യം കടന്നുപോയ സാഹചര്യങ്ങളെ വിലയിരുത്തുകയും ഭാവിയില്‍ ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യാനാകുമെന്ന് ബെര്‍ജിക്ലിയന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവില്‍ പല സ്ഥലങ്ങളിലും കാട്ടുതീ തുടരുന്നത് കൂടി കണക്കിലെടുത്താണ് അടിയന്തര അന്വേഷണം പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയയില്‍ കനത്ത നാശം വിതച്ച കാട്ടുതീയില്‍ 25 പേര്‍ മരിക്കുകയും ആയിരക്കണക്കിന് വീടുകള്‍ കത്തിനശിക്കുകയും ചെയ്തിരുന്നു.

Story Highlights: Australia fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top