കൊറോണ വൈറസ്; ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ഒരാള്‍ നിരീക്ഷണത്തില്‍

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ഒരാള്‍ കൊറോണ സംശയത്തിന്റെ പേരില്‍ നിരീക്ഷണത്തില്‍. സ്രവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. അതേസമയം കൊറോണ സ്ഥിരീകരണത്തിനുള്ള പരിശോധനകള്‍ ആലപ്പുഴ വണ്ടാനം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും രണ്ട് ദിവസത്തിനകമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
കേരളത്തില്‍ മറ്റൊരിടത്തും നിലവില്‍ ഈ പരിശോധനയ്ക്ക് സൗകര്യങ്ങള്‍ ഇല്ല. കൊറോണ ലക്ഷണങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്ന ആളെ കഴിഞ്ഞ ദിവസമാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളജിലെ പ്രത്യേകം സജീകരിച്ച ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന രോഗിയുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
ഇയാളുടെ സ്രവം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്കു അയച്ചിട്ടുണ്ട്. ഇയാളുടെ പേര് വിവരങ്ങളടക്കമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തില്ലെന്നും, രോഗ സാധ്യതയ്ക്കപ്പുറം മുന്‍കരുതലിന്റെ ഭാഗമായുള്ള നിരീക്ഷണം മാത്രമാണ് നടക്കുന്നതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
അതേസമയം കൊറോണ സ്ഥിരീകരണത്തിനുള്ള പരിശോധനകള്‍ വണ്ടാനം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉടന്‍ ആരംഭിക്കും. രണ്ട് ദിവസത്തിനകം, പരിശോധനകള്‍ ആരംഭിക്കാനുള്ള സാങ്കേതിക ഉപകരണങ്ങള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചിട്ടുണ്ട്. രോഗവുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ആലപ്പുഴ ജനറല്‍ ആശുപത്രിയിലും പ്രത്യേകം ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കി വരുന്നുണ്ട്.
മറ്റ് രാജ്യങ്ങളില്‍ നിന്നും ജില്ലയില്‍ എത്തുന്നവര്‍ക്ക് ക്യൂ നില്‍ക്കാതെ പ്രത്യേകം ചികിത്സ നല്‍കുന്നതിനുള്ള സംവിധാനവും ഒരുക്കി കഴിഞ്ഞു. കൂടാതെ കൊറോണയുമായി ബന്ധപ്പെട്ട് ആവശ്യമായ ബോധവത്കരണം നല്‍കാനും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Story Highlights: coronavirus, Corona virus infection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here