Advertisement

ഗായിക അനുരാധ പഡ്‌വാളിന്റെ മകളാണെന്ന യുവതിയുടെ അവകാശവാദം; തുടർ നടപടികൾക്ക് സ്റ്റേ

January 30, 2020
Google News 1 minute Read

ബോളിവുഡ് ഗായിക അനുരാധ പഡ്‌വാളിന്റെ മകളാണെന്ന അവകാശവാദമുന്നയിച്ച് വഞ്ചിയൂർ കോടതിയിൽ സമർപ്പിച്ച ഹർജിയിലെ നടപടികൾക്ക് സുപ്രിംകോടതി സ്റ്റേ. നാൽപത്തിയഞ്ച് വയസുള്ള തിരുവനന്തപുരം സ്വദേശിനി കർമല മോഡക്സാണ് ബോളിവുഡ് ഗായിക അമ്മയാണെന്ന് അവകാശവാദമുന്നയിച്ച് വഞ്ചിയൂർ കോടതിയെ സമീപിച്ചത്. ഇതിനെതിരെ അനുരാധ പഡ്‌വാൾ സമർപിച്ച ഹർജിയിലാണ് സുപ്രിംകോടതി സ്റ്റേ അനുവദിച്ചത്.

read also: ഗായിക അനുരാധ പഡ്‌വാളിന്റെ മകളാണെന്ന അവകാശവാദവുമായി യുവതി തിരുവനന്തപുരം കുടുംബകോടതിയിൽ

1974ൽ അനുരാധ പഡ്‌വാളിനും ഭർത്താവ് അരുൺ പഡ്‌വാളിനും ജനിച്ച കുഞ്ഞായിരുന്നു കർമലയെന്നാണ് അവകാശവാദം. ബോളിവുഡിൽ തിരക്കായതോടെ കുഞ്ഞിനെ നോക്കാൻ കുടുംബ സുഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ പൊന്നച്ചനേയും ഭാര്യയേയും ഏൽപിക്കുകയായിരുന്നുവെന്നും കർമല ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീടൊരിക്കലും കുഞ്ഞിനെ ഏറ്റെടുക്കാൻ അനുരാധ തയാറായില്ലെന്നാണ് പരാതി.
മെച്ചപ്പെട്ട ബാല്യവും കൗമാരവും യൗവ്വനവും നിഷേധിക്കപ്പെട്ടതിനാൽ 50 കോടി രൂപ നഷ്ടപരിഹാരം വേണമെന്നും കർമല ആവശ്യപ്പെട്ടിരുന്നു.

Story Highlights- anuradha paudwal, daughter,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here