Advertisement

ഗവർണർക്ക് എതിരായ പ്രമേയം തള്ളിയത് കേന്ദ്ര- കേരള സർക്കാരുകളുടെ രഹസ്യ ബന്ധത്തിന് തെളിവ്: എം കെ മുനീർ

January 31, 2020
Google News 1 minute Read

പ്രതിപക്ഷ നേതാവിന്റെ ഗവർണർക്ക് എതിരായ പ്രമേയം കാര്യോപദേശ സമിതി തള്ളിയത് കേന്ദ്ര- കേരള സർക്കാരുകളുടെ രഹസ്യ ബന്ധത്തിന് തെളിവാണെന്ന് പ്രതിപക്ഷ ഉപ നേതാവ് എം കെ മുനീർ കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പിണറായി എൻആർസിയെ പരസ്യമായി എതിർക്കുമ്പോൾ അത് രഹസ്യമായി നടപ്പാക്കാൻ ശ്രമിക്കുകയാണ്. സർക്കാർ ഇത് സംബന്ധിച്ച് നേരത്തെ ഇറക്കിയ ഉത്തരവ് റദ്ദ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറയാൻ തയാറാകണം. സർക്കുലർ ഇറക്കിയത് കൊണ്ട് കാര്യമില്ല എന്നും ഉത്തരവ് റദ്ദ് ചെയ്യണമെന്നും മുനീർ പറഞ്ഞു.

Read Also: ഗവർണറെ തിരിച്ചുവിളിക്കില്ല; പ്രതിപക്ഷ നോട്ടീസ് സർക്കാർ തള്ളി

ഇന്ന് രാവിലെ ചേർന്ന കാര്യോപദേശക സമിതി യോഗമാണ് നോട്ടീസിന് അനുമതി നൽകേണ്ടെന്ന് തീരുമാനിച്ചത്. മുഖ്യമന്ത്രിയോ പാർലമെന്ററി കാര്യമന്ത്രി എ കെ ബാലനോ പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് യോജിച്ചില്ല.

നോട്ടീസിന്റെ ഉള്ളടക്കം അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് മന്ത്രി എ കെ ബാലൻ മാധ്യമങ്ങളോട് വിശദീകരിച്ചു. ഗവർണറെ തിരിച്ചുവിളിക്കുക എന്നത് ഭരണഘടന അനുസൃതമായ നടപടിയല്ല. പ്രതിപക്ഷ നേതാവ് നോട്ടീസ് നൽകിയത് ചട്ടപ്രകാരമല്ല. ഇല്ലാത്ത കീഴ്‌വഴക്കം സൃഷ്ടിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. സർക്കാരും ഗവർണറും തമ്മിലുള്ള പ്രശ്നം രൂക്ഷമാകാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

 

mk muneer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here