മലയാളിയുടെ പ്രശ്നം മദ്യം ശരിയായി കുടിക്കാനറിയാത്തത് : എം മുകുന്ദൻ

മലയാളിക്ക് വേണ്ടത് മദ്യ സാക്ഷരതയെന്ന് എഴുത്തുകാരൻ എം മുകുന്ദൻ. മലയാളിയുടെ പ്രശ്നം മദ്യം ശരിയായി കുടിക്കാനറിയാത്തതാണെന്നും മാതൃഭൂമിയുടെ അക്ഷരോത്സവത്തിൽ എം മുകുന്ദൻ പറഞ്ഞു.
പാനോപചാര നവോത്ഥാനം എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് എം മുകുന്ദൻ മദ്യപാനത്തോടുള്ള നിലപാട് വ്യക്തമാക്കിയത്. മദ്യപരോടുള്ള സമീപനത്തിലും മലയാളികൾ മദ്യത്തോടു കാട്ടുന്ന ആസക്തിയിലും മാറ്റം വരണം.
മദ്യപാനത്തിന്റെ ദൂഷ്യവശങ്ങൾ മദ്യാസക്തിയിൽ നിന്ന് ജനങ്ങളെ ബോധവൽക്കരിക്കാൻ ശ്രമിക്കുന്ന ജോൺസ് കെ മംഗലം ചൂണ്ടിക്കാട്ടി.
ഉത്തരവാദിത്വ മദ്യപാനം മലയാളി ഇനിയും മനസിലാക്കേണ്ടിയിരിക്കുന്നെന്ന് ചർച്ചയിൽ പൊതുവേ അഭിപ്രായമുയർന്നു. ചിലർക്ക് എഴുതാനുള്ള കഴിവിനെ മദ്യപാനം ഉത്തേജിപ്പിക്കുമെന്ന എം മുകുന്ദന്റെ നിലപാടിനോട് ചിലർ വിയോജിച്ചു. മദ്യപാന കാര്യത്തിൽ ആരെയും ഉപദേശിക്കാനില്ലെന്നായിരുന്നു എം മുകുന്ദന്റെ പ്രതികരണം.
Story Highlights- M Mukundan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here