ഉത്തർപ്രദേശിൽ 23 കുട്ടികളെ തടവിലാക്കിയ യുവാവിനെ പൊലീസ് വെടിവച്ചു കൊന്നു; ഭാര്യയെ നാട്ടുകാർ കല്ലെറിഞ്ഞു കൊന്നു

ഉത്തർപ്രദേശിൽ 23 കുട്ടികളെ തടവിലാക്കിയ യുവാവിനെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി. ഇതിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഭാര്യയെ നാട്ടുകാർ കല്ലെറിഞ്ഞ് കൊന്നു.

ഇന്ന് ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. ഉത്തർപ്രദേശിലെ ഫറുക്കാബാദിലെ സ്വന്തം വീട്ടിലാണ് സുഭാഷ് ബാത്തം എന്ന യുവാവ് കുട്ടികളെ തടവിലാക്കി വച്ചിരുന്നത്. തന്റെ ഒന്നര വയസ്സുകാരിയായ മകളുടെ പിറന്നാൾ ആഘോഷത്തിന്റെ പേരിലാണഅ പ്രദേശത്തെ 23 കുട്ടികളെ സുഭാഷ് വീട്ടിലേക്ക് ക്ഷണിക്കുന്നത്. കുട്ടികൾ വീട്ടിലെത്തിയതോടെ സുഭാഷ് വാതിലടച്ച് കുട്ടികളെ തടവിലാക്കി എല്ലാവരെയും തോക്കിൻമുനയിൽ നിർത്തുകയായിരുന്നു.

കുറച്ച് കഴിഞ്ഞിട്ടും കുട്ടികൾ മടങ്ങി വരാതിരുന്നതോടെ അയൽവാസികൾ വന്ന് സുഭാഷിന്റെ വീട്ടിൽ വന്ന് അന്വേഷിക്കുകയായിരുന്നു. വാതിലിൽ മുട്ടിയിട്ടും പ്രതികരണമുണ്ടാകാതിരുന്നതോടെ സംശയം തോന്നി. സുഭാഷ് കുട്ടികൾക്ക് നേരെ വെടിയുതിർക്കുന്ന ശബ്ദം കേട്ട് പരിഭ്രാന്തരായ ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് എത്തിയതോടെ ഇവർക്ക് നേരെയും ഇയാൾ വെടിയുതിർക്കുകയും ബോംബെറിയുകയും ചെയ്തു. പിന്നീട് ആന്റി-ടെററിസം സ്‌ക്വാഡ് എത്തിച്ചേർന്നു. സുഭാഷിനെ അനുനയിപ്പിക്കാനും കുട്ടികളെ രക്ഷപ്പെടുത്താനും പത്ത് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് സുഭാഷിനെ പൊലീസ് വെടിവച്ചു കൊന്ന് കുട്ടികളെ രക്ഷപ്പെടുത്തുന്നത്. ഇതിന് പിന്നാലെ വീട്ടിൽ നിന്ന് ഇറങ്ങിയോടിയ സുഭാഷിന്റെ ഭാര്യയെ നാട്ടുകാർ കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു. ഭാര്യ സുഭാഷിന്റെ പദ്ധതികളുടെ ഭാഗമായിരുന്നോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

2001ൽ നടന്ന ഒരു കൊലപാതക കേസ് പ്രതിയാണ് സുഭാഷ്. കുട്ടികൾക്കുനേരെ വെടിയുതിർക്കുന്നതിനിടെ താൻ നിരപരാധിയാണെന്ന് സുഭാഷ് ഉറക്കെ വിളിച്ചു പറഞ്ഞിരുന്നതായി പ്രദേശവാസികൾ പറയുന്നു.

Story Highlights- Murder, Kidnapനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More