ഗവർണറെ തിരിച്ചുവിളിക്കില്ല; പ്രതിപക്ഷ നോട്ടീസ് സർക്കാർ തള്ളി

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ തള്ളി.
ഇന്ന് രാവിലെ ചേർന്ന കാര്യോപദേശക സമിതി യോഗമാണ് നോട്ടീസിന് അനുമതി നൽകേണ്ടെന്ന് തീരുമാനിച്ചത്. മുഖ്യമന്ത്രിയോ പാർലമെന്ററി കാര്യമന്ത്രി എ കെ ബാലനോ പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് യോജിച്ചില്ല.
അതേസമയം, നോട്ടീസിന്റെ ഉള്ളടക്കം അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് മന്ത്രി എ കെ ബാലൻ മാധ്യമങ്ങളോട് വിശദീകരിച്ചു.ഗവർണറെ തിരിച്ചുവിളിക്കുക എന്നത് ഭരണഘടന അനുസൃതമായ നടപടിയല്ല. പ്രതിപക്ഷ നേതാവ് നോട്ടീസ് നൽകിയത് ചട്ടപ്രകാരമല്ല. ഇല്ലാത്ത കീഴ്‌വഴക്കം സൃഷ്ടിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. സർക്കാരും ഗവർണറും തമ്മിലുള്ള പ്രശ്‌നം രൂക്ഷമാകാൻ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച സഭയിൽ വിഷയം വീണ്ടും ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. കാര്യോപദേശക സമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രി സഭയിൽ അവതരിപ്പിക്കുന്ന ഘട്ടത്തിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ വിഷയം അവതരിപ്പിക്കാൻ രമേശ് ചെന്നിത്തലയ്ക്ക് സാധിക്കും.
story highlights- recall, governor arif muhammad khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here