ജാമിഅ മില്ലിയ വെടിവയ്പ്; അക്രമി ബജ്‌റംഗ്ദൾ പ്രവർത്തകനെന്ന് ക്രൈംബ്രാഞ്ച്

ജാമിഅ മില്ലിയയിലെ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്ത അക്രമി ബജറംഗ്ദൾ പ്രവർത്തകനാണെന്ന് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക നിഗമം. പ്രായപൂർത്തിയാകാത്തതിനാൽ ഇയാളെ ജുവൈനൽ ബോർഡിന് മുൻപാകെ ഹാജരാകും. അക്രമം നടത്തിയതിൽ കുറ്റബോധം ഇല്ലെന്നും ഒരു സംഘടനയുമായി ബന്ധമില്ലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
ഉത്തർപ്രദേശ് ജെവാർ സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിയാണ് വെടിയുതിർത്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തോക്ക് നൽകിയ സുഹൃത്തിനെ കണ്ടത്താനുള്ള അന്വേഷണം തുടരുകയാണ്. അക്രമിയുടെ പ്രായപരിശോധ നടത്താനുള്ള നടപടികളും പൊലീസ് തുടങ്ങി. കഴിഞ്ഞ നവംബറിൽ ഇയാൾ ബജറംഗ്ദളിന്റെ റാലിയിൽ പങ്കെടുത്തതിന്റെ തെളവുകൾ ലഭിച്ചിട്ടുണ്ട്.
read also: ’72 വർഷങ്ങൾക്ക് ശേഷം ഗോഡ്‌സെയുടെ പ്രേതം ജാമിഅ നഗറിൽ തോക്കുമായി ഇറങ്ങി’; പ്രതികരണവുമായി തോമസ് ഐസക്
2018 ൽ യുപിയിലെ കസ്ഗഞ്ചിൽ ഉണ്ടായ ആക്രമണത്തിൽ ചന്ദൻ ഗുപ്ത എന്നയാൾ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് വെടിയുതിർത്തതെന്ന് ഇയാൾ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം ഇഷ്ട്ടപ്രകാരമാണ് ജാമിഅ യിലേക്ക് പോയതെന്നും മൊഴി നൽകി. അതേസമയം, കുറച്ചു ദിവസമായി പ്രതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിരുന്നതായി കുടുംബാഗങ്ങൾ പൊലീസിനോട് വ്യക്തമാക്കി.
അതിനിടെ കൈക്ക് പരുക്കേറ്റ് എയിംസിൽ പ്രവേശിപ്പിച്ച ഷദാബ് ഫറൂഖ് ആശുപത്രി വിട്ടു. ആരോഗ്യ നില തൃപ്തികരമായതിനാലാണ് വിട്ടയച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here