ഇന്നത്തെ പ്രധാനവാർത്തകൾ (31/01/2019)

കൊറോണ ബാധ സ്ഥിരീകരിച്ച വിദ്യാർത്ഥിനിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി
കൊറോണ ബാധ സ്ഥിരീകരിച്ച വിദ്യാർത്ഥിനിയെ ജനറൽ ആശുപത്രിയിൽ നിന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്കാണ് മാറ്റിയത്. സുരക്ഷയുടെ ഭാഗമായാണ് നീക്കം.
കൊറോണ; ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; ചൈനയിൽ മരണനിരക്ക് ഉയർന്നു
ചൈനയിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ചൈനയ്ക്ക് പുറത്തേയ്ക്കും വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
ചൈനയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർ നാട്ടിലേക്ക്; 14 ദിവസം നിരീക്ഷണത്തിൽ വയ്ക്കും
ചൈനയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഇന്ന് നാട്ടിലെത്തിക്കും. രണ്ടു വിമാനങ്ങളിലായി നാട്ടിലെത്തിക്കുന്നവരെ 14 ദിവസത്തെ നിരീക്ഷണത്തിൽ വയ്ക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
‘ഒരാൾക്ക് ഒരു പദവി യൂത്ത് കോൺഗ്രസിലും നടപ്പാക്കൂ’; കെപിസിസി ആസ്ഥാനത്ത് പോസ്റ്ററുകൾ
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെപിസിസി ആസ്ഥാനത്ത് പോസ്റ്ററുകൾ. ഒരാൾക്ക് ഒരു പദവി യൂത്ത് കോൺഗ്രസിനും വേണമെന്നാണ് ആവശ്യം.
നടക്കാവ് വെടിക്കെട്ടപകടം; അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി
തൃപ്പൂണിത്തുറ നടക്കാവ് ദേവീ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിനോട് ഹൈക്കോടതി റിപ്പോർട്ട് തേടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here