അടിമാലിയിൽ വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന രണ്ട് കിലോ ഉണക്ക കഞ്ചാവ് പിടികൂടി

വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന രണ്ട് കിലോ ഉണക്ക കഞ്ചാവ് പിടികൂടി. അടിമാലി പടികപ്പ് സ്വദേശി ജോര്‍ജ്ജ് മാത്യുവിനെയാണ് നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം കസ്റ്റഡിയില്‍ എടുത്തത്. വീടിന്റെ അടുക്കളയിലായിരുന്നു പ്രതി കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
അടിമാലി മേഖലയില്‍ കഞ്ചാവ് പൊതികളിലാക്കി ചില്ലറ വില്‍പ്പന നടത്തി വന്നിരുന്ന 43കാരനായ ജോര്‍ജ്ജ് മാത്യുവിനെ പടികപ്പിലുള്ള വീട്ടില്‍ നിന്നുമാണ് നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം കസ്റ്റഡിയില്‍ എടുത്തത്. വില്‍പ്പനക്കായി അടുക്കളയിലെ സ്ലാബിനടയില്‍ സൂക്ഷിച്ചിരുന്ന രണ്ട് കിലോ ഉണക്ക കഞ്ചാവും കഞ്ചാവ് പൊതികളാക്കാന്‍ ഉപയോഗിച്ചിരുന്ന പായ്ക്കിംഗ് കവറുകളും നര്‍ക്കോട്ടിക് സംഘം കണ്ടെടുത്തു. തമിഴ്‌നാട്ടില്‍ നിന്നും എത്തിച്ച കഞ്ചാവ് 5 ഗ്രാമിന്റെ ചെറു പൊതികളിലാക്കി 500 രൂപ നിരക്കിലായിരുന്നു പ്രതി വില്‍പന നടത്തി വന്നിരുന്നത്.
അടിമാലി, ഇരുമ്പുപാലം, പടികപ്പ് മേഖലകളില്‍ ജോര്‍ജ്ജ് മാത്യു കഞ്ചാവിന്റെ ചില്ലറ വില്‍പ്പന നടത്തി വരുന്നതായി നര്‍ക്കോട്ടിക് സംഘത്തിന് വ്യാപക പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരു മാസമായി എക്‌സൈസ് ഷാഡോ സംഘം ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. അഞ്ചു വര്‍ഷം മുമ്പ് കഞ്ചാവ് കൃഷി നടത്തിയതിന് ജോര്‍ജ്ജ് മാത്യു മൂന്ന് മാസം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
Story Highlights: Ganja, Arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here