Advertisement

നിര്‍ഭയ കേസ് ; പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

February 1, 2020
1 minute Read

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. എല്ലാ പ്രതികളുടെയും വധശിക്ഷ ഒരുമിച്ച് നടപ്പിലാക്കാന്‍ ബാധ്യതയില്ല. നിയമനടപടികളെ പ്രതികള്‍ വിനോദസഞ്ചാരമാക്കി മാറ്റുന്നുവെന്നും ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയില്‍ ആരോപിച്ചു.

വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത ഡല്‍ഹി പട്യാല ഹൗസ് കോടതി നടപടിക്കെതിരെ കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജിയില്‍ നാല് പ്രതികള്‍ക്കും തിഹാര്‍ ജയില്‍ അധികൃതര്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. നാളെ വൈകിട്ട് മൂന്ന് മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തും.

അതേസമയം, പട്യാല കോടതി ഉത്തരവിനെതിരെ തിഹാര്‍ ജയില്‍ അധികൃതര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നിയമം ദുരൂപയോഗം ചെയ്ത് ശിക്ഷ നീട്ടിക്കൊണ്ടുപോകാനാണ് പ്രതികള്‍ ശ്രമിക്കുന്നതെന്ന് ഹര്‍ജി ചൂണ്ടിക്കാട്ടുന്നു. ഇന്നലെയാണ് പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ്മയുടെ ഹര്‍ജിയില്‍ വധശിക്ഷ പട്യാല ഹൗസ് കോടതി സ്‌റ്റേ ചെയ്തത്.

 

Story Highlights- Nirbhaya case, central governement,  delhi high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top