Advertisement

കൊറോണ വൈറസ് ബാധ: 2003 ലെ സാര്‍സ് വൈറസ് ബാധയെ മറികടന്നു

February 1, 2020
1 minute Read

കൊറോണ വൈറസ് ബാധ 2003 ല്‍ ലോകത്തെ നടുക്കിയ സാര്‍സ് വൈറസ് ബാധയെ മറികടന്നു. ഇതുവരെ ലോകത്താകമാനം 9,818 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീക്കരിച്ചത്. അതേസമയം 2003 ല്‍ 8,100 പേര്‍ക്കാണ് സാര്‍സ് വൈറസ് ബാധയേറ്റത്.

നിലവില്‍ 22 രാജ്യങ്ങളിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 9,692 കേസുകളും റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലാണ്. 124 കേസുകള്‍ മാത്രമാണ് ചൈനയ്ക്ക് പുറത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബര്‍ രണ്ടാം വാരം മുതല്‍ ഇതുവരെ 213 വൈറസ് ബാധിതരാണ് മരണത്തിന് കീഴടങ്ങി. അതേസമയം, കൊറോണയുടെ മരണനിരക്ക് 2.1 ശതമാനം മാത്രമാണ്. 2003 ല്‍ ലോകത്തെ നടുക്കിയ സാര്‍സ് വൈറസ് എട്ടുമാസത്തിനിടെ 8,100 പേരെയാണ് ബാധിച്ചത്. ഇവരില്‍ 774 പേരുടെയും ജീവന്‍ വൈറസെടുത്തു. 9.6 ശതമാനമായിരുന്നു സാര്‍സിന്റെ മരണനിരക്ക്. ഏതാണ്ട് 25 ളം രാജ്യങ്ങളിലാണ് അന്ന് സാര്‍സ് പടര്‍ന്ന് പിടിച്ചത്. സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം എന്ന സാര്‍സും മറ്റൊരു തരം കൊറോണ വൈറസാണ്.

 

Story Highlights- Corona virus outbreak SARS virus 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top