Advertisement

വൈദ്യുതി നിയന്ത്രണം പ്രയോജനം ചെയ്തില്ല; പ്രതിദിന വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലെത്തി

May 4, 2024
1 minute Read
daily electricity use peaks

സംസ്ഥാനത്ത് പ്രാദേശികമായി ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പ്രയോജനം ചെയ്തില്ല. പീക്ക് സമയത്തെ ഉപയോഗത്തിൽ നേരിയ കുറവുണ്ടായെങ്കിലും പ്രതിദിന വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലെത്തി. 115.9 ദശലക്ഷം യൂണിറ്റാണ് ഇന്നലെ ഉപയോഗിച്ചത്. പീക്ക് സമയ ആവശ്യകത 5635 മെഗാവാട്ടായി കുറഞ്ഞു. ഉപയോഗം കുറഞ്ഞില്ലെങ്കിൽ ഏർപ്പെടുത്തേണ്ടി വരുമെന്ന നിലപാടിലാണ് കെഎസ്ഇബി. ( daily electricity use peaks )

ഇന്നലെ പ്രാദേശിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ഉപയോഗത്തിൽ കുറവുണ്ടായില്ല. വൃതത്തിന് ഉപയോഗം സർവ്വകാല റെക്കോർഡിലേക്ക് എത്തുകയും ചെയ്തു. 115.9 ദശ ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയിൽ നേരിയ കുറവുണ്ടായി. 5635 മെഗാവാട്ടായിരുന്നു പീക്ക് സമയത്തെ ആവശ്യകത. പുറത്തുനിന്നും എത്തിച്ച വൈദ്യുതിയിലും വർദ്ധനയുണ്ടായി. 93 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പുറത്തുനിന്ന് എത്തിച്ചത്.
വർധിച്ച ഉപയോഗം നിയന്ത്രിക്കാൻ ലോഡ് ഷെഡിംഗ് അല്ലാതെ മറ്റു മാർഗ്ഗമില്ലെന്നാണ് കെഎസ്ഇബി വിലയിരുത്തൽ. പലതവണ പറഞ്ഞിട്ടും ജനങ്ങൾ അനുകൂലമായി പ്രതികരിക്കുന്നില്ല.

രണ്ടുദിവസത്തെ ഉപയോഗം നോക്കി വീണ്ടും ലോഡ് ഷെഡിങ്ങിന് ശുപാർശ നൽകും. ഉപയോഗം കൂടിയതുകാരണം ലൈനുകൾ ഡ്രിപ്പാകുന്ന സ്ഥലങ്ങളിലാണ് പത്തു മിനിറ്റോളം കെ.എസ്.ഇ.ബി പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയത്. സംസ്ഥാനത്തിന് ആവശ്യമായതിൽ 20 ശതമാനം വൈദ്യുതി മാത്രമാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നതെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി.

ഇതിനിടെ മേയ് മാസവും 19 പൈസയുടെ സർചാർജ് തുടരാൻ കെ.എസ്.ഇ.ബി തീരുമാനിച്ചു. മാർച്ച് മാസത്തെ ഇന്ധന സർചാർജായാണ് തുക ഈടാക്കുക. ഇതിൽ 10 പൈസ കെ.എസ്.ഇ.ബിയുടെ സർചാർജും 9 പൈസ റെഗുലേറ്ററി കമ്മിഷന്റെ സർചാർജുമാണ്.

Story Highlights : daily electricity use peaks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top