Advertisement

‘അദ്ദേഹം എന്റെയും പ്രധാനമന്ത്രിയാണ്’; പാക് മന്ത്രിക്ക് മറുപടിയുമായി ഡൽഹി മുഖ്യമന്ത്രി

February 1, 2020
2 minutes Read

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച പാക് മന്ത്രി ഫവാദ് ഹുസൈന് മറുപടിയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ടതില്ലെന്നും അദ്ദേഹം എന്റെയും പ്രധാനമന്ത്രിയാണെന്നും കെജ്‌രിവാൾ ട്വിറ്ററിലൂടെ പ്രതികരിച്ചു.

 

യുദ്ധമുണ്ടായാൽ പാകിസ്താനെ പരാജയപ്പെടുത്താൻ ഇന്ത്യൻ സൈന്യത്തിന് പത്ത് ദിവസം മതിയാവുമെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് ഫവാദ് ഹുസൈൻ മുൻപ് രംഗത്ത് വന്നിരുന്നു.  ഡൽഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാദി പലതരം അവകാശവാദങ്ങളും ഭീഷണികളും മുഴക്കി രാജ്യത്തെ അപകടപ്പെടുത്തുകയാണെന്നും കശ്മീർ, പൗരത്വ നിയമം, സമ്പദ്ഘടനയിലെ പ്രശ്നങ്ങൾ എന്നിവയെത്തുടർന്ന് പ്രധാനമന്ത്രിക്ക് അടിതെറ്റിയെന്നും പാകിസ്താൻ മന്ത്രി ഫവാദ് ഹുസൈൻ പരിഹസിച്ചിരുന്നു. ഇന്ത്യയിലെ ജനങ്ങൾ #ModiMadnessനെ പരാജയപ്പെടുത്തണമെന്നും ഫവാദ് പറഞ്ഞിരുന്നു.

ഇതിനു മറുപടി പറഞ്ഞു കൊണ്ടാണ് കെജ്‌രിവാൾ രംഗത്ത് വന്നത്. ഡൽഹി തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി
എന്റെ പ്രധാനമന്ത്രിയും കൂടിയാണെന്നും തീവ്രവാദത്തെ പിൻ തുണയ്ക്കുന്നവർ ഇതിൽ ഇടപെടരുതെന്നും  പാകിസ്ഥാൻ എത്ര ശ്രമിച്ചാലും ഇന്ത്യയുടെ ഐക്യത്തിന് ഒരു കോട്ടവും സംഭവിക്കില്ലെന്നും കെജ്‌രിവാൾ ട്വിറ്ററിലൂടെ പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top