കോട്ടയത്ത് വാഹനാപകടം; അഞ്ച് മരണം

കോട്ടയം കുറവിലങ്ങാടിനു സമീപം വെമ്പള്ളിയിൽ വാഹനാപകടത്തിൽ അഞ്ച് മരണം. എം സി റോഡിൽ കാളികാവ് ഭാഗത്ത് നിയന്ത്രണം വിട്ട കാർ തടിലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. മൂന്നു സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്.
കോട്ടയം തിരുവാതുക്കൽ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ലോറിയ്ക്കടിയിലേയ്ക്കു ഇടിച്ചു കയറിയ കാറിനുള്ളിൽ കുടുങ്ങിക്കിടന്നവരെ പതിനഞ്ചു മിനിറ്റോളം പരിശ്രമിച്ച ശേഷമാണ് പുറത്തെത്തിച്ചത്. എറണാകുളം ഭാഗത്തു നിന്നും വരികയായിരുന്ന കാർ, എതിർദിശയിൽ നിന്നും എത്തിയ തടി ലോറിയിൽ ഇടിക്കുകയായിരുന്നു. പെരുമ്പാവൂരിലേയ്ക്കു തടിയുമായി പോവുകയായിരുന്നു ലോറി.
അപകടത്തിൽ മരിച്ചവരെല്ലാം ഒരു കുടുംബത്തിൽ നിന്നുള്ളവരാണെന്നാണ് സൂചന. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം.
Story Highlights: Accident, Death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here