Advertisement

പൗരത്വ നിയമ ഭേദഗതി; പ്രതിഷേധത്തിൽ പങ്കെടുക്കവേ സ്ത്രീ മരിച്ചു

February 2, 2020
1 minute Read

ഡല്‍ഹിയിലെ ഷഹീൻ ബാഗ് മാതൃകയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊൽക്കത്തയിൽ നടക്കുന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത സ്ത്രീ മരിച്ചു. സമീത ഖാതൂൻ (57) ആണ് മരണപ്പെട്ടത്. പാർക്ക് സർക്കസ് മൈതാനിയിലാണ് സമരം നടക്കുന്നത്. സമരത്തിനിടെ അബോധാവസ്ഥയിലായ ഇവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read Also: പൗരത്വ നിയമ ഭേദഗതി; കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി മുംബൈയിൽ

അസുഖബാധിതയായിരുന്നു എന്നാണ് വിവരം. ആസ്മ രോഗ ബാധിതയായ ഇവർ 26 ദിവസമായി രാത്രി സമരമുഖത്തായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം.

സമരത്തിൽ വളരെ സജീവമായിരുന്നു സമീതയെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു. 250തോളം സ്ത്രീകളാണ് ഇവിടെ സമാധാനപരമായി പ്രതിഷേധിക്കുന്നത്. മകൻ ഇറാനിൽ നിന്ന് വന്ന ശേഷം സമീത ഖാതൂന്റെ ശവസംസ്‌കാര ചടങ്ങുകൾ നടത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top