Advertisement

ഷഹീൻ ബാഗ് വെടിവയ്പ്പ്; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

February 2, 2020
Google News 1 minute Read

ഷഹീൻ ബാഗിലെ വെടിവയ്പ്പിൽ അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പൊലീസ് വെടിവയ്പ്പ് തടയാൻ ശ്രമിച്ചില്ലെന്നാണ് സമരക്കാരുടെ ആരോപണം.

ഷഹീൻ ബാഗിലെ വെടിവപ്പിൽ അറസ്റ്റിലായ ഡൽഹി സ്വദേശി കപിൽ ഗുജ്ഞറിനെയാണ് പൊലീസ് ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കുക. കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ  കസ്റ്റഡിയിൽ വാങ്ങാനും ഡൽഹി പൊലീസ് ശ്രമിക്കുന്നുണ്ട്. അതേ സമയം, പൊലീസിനെ വിമർശിച്ച് സമരക്കാർ രംഗത്തെത്തി. അക്രമിയെ കീഴ്‌പ്പെടുത്തിയത് തങ്ങളാണെന്നും പൊലീസ് ഒന്നും ചെയ്തില്ലെന്നും സമരക്കാർ പറഞ്ഞു.

സംഭവത്തിൽ വിമർശനവുമായി പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി. ‘തെരഞ്ഞെടുപ്പുകൾ വരികയും അവസാനിക്കുകയും ചെയ്യും. ക്രമസമാധാനനില ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കൃത്യമായി ഇടപെടണം’ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ആവശ്യപ്പെട്ടു. ഇത് രണ്ടാം തവണയാണ് ഡൽഹിയിൽ പൗരത്വ നിമത്തിനെതിരായ പ്രതിഷേധത്തിനിടെ വെടിവയ്പ്പ് ഉണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ച്ച ജാമിഅ മില്ലിയ വിദ്യാർത്ഥികൾ നടത്തിയ ലോംഗ് മാർച്ചിന് നേരെയുണ്ടായ വെടിവയ്പ്പിൽ ഒരു വിദ്യാർത്ഥിക്ക് പരുക്കേറ്റിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here