എംജി കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഓടിച്ചിട്ട് മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം എംജി കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഓടിച്ചിട്ട് മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. നിലത്തിട്ട് ചവിട്ടുന്നതും, വടിവാള്‍ ഉപയോഗിച്ച് ആക്രമിക്കുന്നതും ദൃശ്യത്തിലുണ്ട്. കോളജിലെ നാല് എബിവിപി പ്രവര്‍ത്തകരും, പുറത്തു നിന്നുള്ള ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകരും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് പരുക്കേറ്റവര്‍ ആരോപിച്ചു.
ദൃശ്യങ്ങള്‍ സഹിതം പരാതിപ്പെട്ടിട്ടും മെഡിക്കല്‍ കോളജ് പൊലീസ് പ്രതികളെ ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും എസ്എഫ്‌ഐ ആക്ഷേപമുന്നയിച്ചു. ഇന്നലെ രാത്രി 11.45 ഓടെയാണ് സംഭവം. എസ്എഫ്‌ഐ, എംജി കോളജ് യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കാണ് ക്രൂര മര്‍ദനമേറ്റത്.
എംജി കോളജിന് സമീപത്തെ തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിക്കുകയായിരുന്ന പ്രവര്‍ത്തകരെ 11 പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഓടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും, വടിവാള്‍ ഉപയോഗിച്ച് ആക്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
എസ്എഫ്‌ഐ പേരൂര്‍ക്കട ഏര്യാ പ്രസിഡന്റ് അഭിജിത്, എംജി കോളജ് യൂണിറ്റ് കമ്മിറ്റി അംഗം കൗഷിക് അടക്കം അഞ്ച് പേര്‍ക്ക് മര്‍ദനത്തില്‍ പരുക്കേറ്റു. ഇവര്‍ പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സയിലാണ്.കോളജിലെ നാല് എബിവിപി പ്രവര്‍ത്തകരും, പുറത്തു നിന്നുള്ള ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകരും ചേര്‍ന്നാണ് മര്‍ദിച്ചതെന്നും ഇവരെ കണ്ടാലറിയാമെന്നും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.
അക്രമത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ എംജി കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. എന്നാല്‍ അക്രമത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് എബിവിപി വ്യക്തമാക്കി. എംജി കോളജില്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചത് മുതല്‍ ആരംഭിച്ച എബിവിപി – എസ്എഫ്‌ഐ സംഘര്‍ഷം ഒരിടവേളയ്ക്ക് ശേഷം വീണ്ടും തലപൊക്കുകയാണ്.
Story Highlights: Sfi, ABVP,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here