Advertisement

കൊറോണ; ചൈനയിൽ മരിച്ചവരുടെ എണ്ണം 360 ആയി

February 3, 2020
Google News 1 minute Read

കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 360 ആയി. 2829 പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം പതിനേഴായിരം കടന്നു.

25 രാജ്യങ്ങളിലാണ് നിലവിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ ഇന്ത്യയും ഉൾപ്പെടും. ഇന്ത്യയിൽ രണ്ട് പേർക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തിൽ രണ്ടായിരത്തോളം പേരാണ് നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത്.

ചൈനയിലെ വുഹാനിലാണ് വൈറസ് ആദ്യം റിപ്പോർട്ട് ചെയ്തത്. വുഹാനിലും സമീപ നഗരങ്ങളിലുമായി അഞ്ചുകോടിയോളം ആളുകളോട് വീട്ടിൽതന്നെ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്.

 

Story Highlights- Corona Virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here