Advertisement

കൊറോണ; സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഇന്ന് ബോധവത്ക്കരണ വീഡിയോ പ്രദർശിപ്പിക്കും

February 3, 2020
1 minute Read

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഇന്ന് കൊറോണ വൈറസ് ബോധവത്ക്കരണ വീഡിയോ പ്രദർശിപ്പിക്കും. വിദ്യാർത്ഥികളിൽ കൃത്യമായ അവബോധം സൃഷ്ടിക്കുന്നതിനും ആശങ്കൾ അകറ്റുന്നതിനും വേണ്ടിയാണിത്.

ആരോഗ്യവകുപ്പ് തയ്യാറാക്കിയ ബോധവൽക്കരണ വീഡിയോ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സ്‌കൂളുകളിൽ പ്രദർശിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകർക്കും ബോധവത്കരണം ലക്ഷ്യമിട്ടാണ് വീഡിയോ പ്രദർശനം.

അതേസമയം, സംസ്ഥാനത്ത് 206 പേർ കൂടി നിരീക്ഷണത്തിലാണ്. ഇതോടെ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവർ 2000 ത്തോളം പേരായി. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. മലപ്പുറത്താണ് കൂടുതൽ പേർ നിരീക്ഷണത്തിലുള്ളത്, 307 പേർ. കോഴിക്കോട് 284 ഉം എറണാകുളത്ത് 251 പേരും നിരീക്ഷണത്തിലാണ്. 28 ദിവസം നിരീക്ഷണം തുടരും. തൃശൂരിന് പിന്നാലെ ആലപ്പുഴയിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് മുൻകരുതൽ നടപടികൾ ശക്തമാക്കി.

Story Highlights- Corona Virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top